No title

1 minute read
0

നമ്പ്രം വാഴും മുച്ചിലോട്ടമ്മ വീഡിയോ ആൽബം പ്രകാശനം

മയ്യിൽ: ഉത്തരകേരളത്തിലെ മുച്ചിലോട്ടു കാവുകളിൽ ഗണനീയ സ്ഥാനം വഹിക്കുന്നതും ആദ്യം കളിയാട്ടം കൊണ്ടു കൂട്ടുന്നതുമായ നമ്പ്രം മുച്ചിലോട്ടു ഭഗവതിയെ സ്തുതിച്ചു കൊണ്ട് ജി കെ ഡിജിറ്റൽ മീഡിയ ഒരുക്കിയ "നമ്പ്രം വാഴും മുച്ചിലോട്ടമ്മ " വീഡിയോ ആൽബം പ്രകാശനം നമ്പ്രം മുച്ചിലോട്ട് കാവ് തിരുസന്നിധിയിൽ വെച്ച് തറവാട്ട് കാരണവർ കുന്നത്ത് വീട്ടിൽ ലക്ഷ്മണൻ നായർ വെളുത്തമധുരം സിനിമയുടെ കഥാകാരിയും അഭിനേത്രിയുമായ ദേവിക എസ് ദേവിന് നൽകി  നിർവ്വഹിച്ചു. ഗാനരചയിതാവ് മഹേഷ് കുന്നത്ത് അധ്യക്ഷനായിരുന്നു. ക്ഷേത്രം രക്ഷാധികാരി കെ വി സത്യവതി ടീച്ചർ ദേവിക എസ് ദേവിനെ ഉപഹാരം നൽകി ആദരിച്ചു. ക്ഷേത്ര രക്ഷാധികാരികളായ കെ.വി വേണുഗോപാലൻ നായർ , കെ.വി ഗംഗാധരൻ നായർ , പ്രഭാകരൻ അന്തിത്തിരിയൻ, കെ വി രാജു കോമരം , പത്മനാഭൻ കോമരം, രാമൻ കോമരം കല്യാട്, ചന്ദ്രൻ കോമരം വെള്ളാവ്, പി.രതീഷ്, കെ.സജീവൻ, പ്രമോദ് ലയ എന്നിവർ സംസാരിച്ചു.

മഹേഷ് കുന്നത്തിന്റെ വരികൾക്ക് സംഗീതമൊരുക്കിയത് ബിജു മുള്ളൂൽ, ക്യാമറ പ്രമോദ് ലയയും സംവിധാനം രഞ്ജിത്ത് കണ്ണോം, ഇക്ബാൽ കണ്ണൂർ ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്ന വീഡിയോ ഗാനം ആൽബത്തിന്റെ എഡിറ്റിങ്ങും ഗാനാലാപനവും ഉണ്ണി മുള്ളൂൽ ആണ്.


നമ്പ്രം മുച്ചിലോട്ട് കാവ്


Post a Comment

0Comments
Post a Comment (0)
To Top