2019- 2020 വർഷത്തെ വിവിധ എന്റോവ്മെന്റുകളുടെ വിതരണം നടന്നു
2019- 2020 വർഷത്തെ വിവിധ എന്റോവ്മെന്റുകളുടെ വിതരണം കണ്ണാടിപറമ്പ് ദേശസേവ യു പി സ്കൂളിൽ വെച്ച് ബഹു: അഴിക്കോട് നിയോജക മണ്ഡലം MLA ശ്രീ കെ.വി.സുമേഷ് നിർവഹിച്ചു.
ടി.സി.നാരായണൻ നമ്പ്യാർ എന്റോവ്മെന്റ്, ശ്രീമതി & ശ്രീ നേടിയ കണാരൻ ചെട്ടിയാർ - ശ്രീ രാഘവൻ എന്റോമെന്റ്, എം.പി.നാരായണ മാരാർ എന്റോവ്മെന്റും, ശ്രീ എൻ.ഇ. രാകേഷ് ഏർപ്പെടുത്തിയ പ്രത്യേക സ്‌കോളർഷിപ്പുമാണ് വിതരണം ചെയ്തത്.
പി.ടി.എ പ്രസിഡന്റ് ശ്രീ.എൻ.രാധാകൃഷ്ണൻ പരുപാടി സ്വാഗതം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.രമേശൻ അധ്യക്ഷനായി. പാപ്പിനിശ്ശേരി AEO ശ്രീ.വിനോദ് കുമാർ പി വി, റിട്ട.DDE ശ്രീ.കെ.സുബ്രഹ്മണ്യ മാരാർ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.ഒ.പി.മൂസ്സാൻ ഹാജി എന്നിവർ ആശംസയും ദേശസേവ ഹെഡ്മിസ്ട്രസ് ശ്രീമതി. എംവി ഗീത നന്ദിയും പറഞ്ഞു.