വാഹനാപകടം രണ്ടു പേർ മരണപ്പെട്ടു
മട്ടന്നൂരില്‍ ഹാപ്പി വെഡ്ഡിംഗിന് മുന്‍വശത്തായി ഇന്ന് പുലര്‍ച്ച 4.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു.
ഇരിട്ടി വിളമന സ്വദേശികളായ അരുൺ വിജയൻ (38) - ഡ്രൈവർ, രവീന്ദ്രൻ (57) - ക്ലീനർ എന്നിവരാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ രണ്ട് പേരും മരിച്ചു. ഇരിട്ടിയില്‍ നിന്നും കല്ല് കയറ്റി വടകരയിലേക്ക് പോകുന്ന എയ്ച്ചര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. കീഴ്മേല്‍ മറിഞ്ഞ ലോറിയില്‍ നിന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മട്ടന്നൂരിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ സൂക്ഷിച്ചിരിക്കുന്നു.