ചേലേരി മുക്കിലെ ആദ്യകാല കോൺഗ്രസ്സ് നേതാവ് ചാലിൽ കൃഷ്ണൻ നായർ നിര്യാതനായി
ചേലേരി :- ചേലേരി മുക്കിലെ ആദ്യകാല കോൺഗ്രസ്സ് നേതാവ് ചാലിൽ കൃഷ്ണൻ നായർ (90) നിര്യാതനായി .
ചേലേരി വില്ലേജിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആദ്യ കാല നേതാക്കളിൽ പ്രമുഖനും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥാലയങ്ങളിൽ ഒന്നായ ചേലേരി മുക്കിൽ ഉള്ള മുഹമ്മദ് അബ്ദുറഹ്മാൻസ്മാരക വായനശാലയുടെ സ്ഥാപകന്മാരിൽ ഒരാളും അതിന്റെ പ്രഥമ സെക്രട്ടറിയും ചേലേരി മുക്കിലുള്ള മുഹമ്മദ് അബ്ദു റഹ്മാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളും കൊളച്ചേരി സർവീസ് സഹകരണ ബാങ്കിൻറെ ആദ്യരൂപമായ ചേലേരി ഐക്യനാണയ സഹകരണ സംഘത്തിൻറെ രൂപീകരണത്തിൽ പങ്കാളിയുമായ തലമുതിർന്നകോൺഗ്രസ് നേതാവായിരുന്നു ഇന്നലെ രാത്രി നിര്യാതനായ ചാലിൽ കൃഷ്ണൻ .
ഭാര്യ:- പരേതയായ പാർവ്വതി
മക്കൾ :- രാജീവൻ, രമേശൻ, പ്രേമൻ, ശ്യാമള
മരുമക്കൾ - ശശി ,പുഷ്പവല്ലി, അനിത.
ശവസംസ്കാരം രാവിലെ 11 മണിക്ക് കാരയാപ്പ് സമുദായ ശ്മശാനത്തിൽ നടക്കും