No title

0

കൊളച്ചേരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് ചെയർപേഴ്സൺ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡൻ്റിന് പരാതി



കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും  അഷ്ന - അഷിൽ സഹായ നിധിയിലേക്ക് പിരിച്ചെടുത്ത തുക കൈമാറിയത്  പഞ്ചായത്ത് പ്രസിഡൻറ് ,ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ അറിഞ്ഞില്ലെന്ന് പറഞ്ഞ് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിൽ  വച്ച് വളരെ മോശമായി സംസാരിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സമുണ്ടാക്കുകയും ചെയ്തതായി CDS ചെയർപേഴ്സൺ പി കെ ദീപ പരാതി നൽകി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമാവും എന്നും ആവശ്യപ്പെട്ടാണ് CDS ചെയർപേഴ്സൺ പഞ്ചായത്ത് പ്രസിഡൻ്റിന് പരാതി നൽകിയിരിക്കുന്നത്.

അതേ സമയം കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽ നിന്നും പത്തു രൂപ വീതം വീതം പിരിച്ച് ധനസഹായം  നൽകുന്ന സമയത്ത് ഈ കമ്മിറ്റിയുടെ രക്ഷാധികാരി കൂടിയായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെയോ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്ണേയോ അറിയിക്കാതെ  രാഷട്രീയ തൽപ്പരക്കാരെ മാത്രം വിളിച്ചു കൂട്ടി തുക കൈമാറിയത് ഒട്ടും ശരിയായില്ലെന്നത് CDS ചെയർപേഴ്സണോട് പറയുക മാത്രമാണ് ഉണ്ടായതെന്നും മറ്റ് ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ പറഞ്ഞു.

ചെറുക്കുന്നിലെ രക്ഷിതാക്കൾ നഷ്ടപ്പെട്ട് നിരാലംബരായ കുട്ടികൾക്ക് കൊളച്ചേരി പഞ്ചായത്ത് CDS സമാഹരിച്ച തുക കമ്മിറ്റി ചെയർമാൻ എൽ നിസാറിന് ജനുവരി ഒന്നാം തീയതിയായിരുന്നു CDS ചെയർപേഴ്സൺ ദീപ തുക കൈമാറിയത്.

Post a Comment

0Comments
Post a Comment (0)
To Top