കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന; ജ്വലിച്ചത് 70 ദശലക്ഷം ഡിഗ്രിയിൽ , യഥാർത്ഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂട്
കൃത്രിമ സൂര്യനെ സൃഷ്ടിച്ച് ചൈന; ജ്വലിച്ചത് 70 ദശലക്ഷം ഡിഗ്രിയിൽ , യഥാർത്ഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂട്
ബീജിങ് : കൃത്രിമമമായി സൂര്യനെ സൃഷ്ടിച്ച് ചൈന. ചൈനയുടെ കൃത്രിമ സൂര്യന്‍ എന്ന ‘ന്യൂക്ലിയര്‍ ഫ്യൂഷന്‍ ടോകാമാക് റിയാക്‌ടര്‍’ ഏതാണ്ട് പരിധിയില്ലാത്ത അളവില്‍ എമിഷന്‍-ഫ്രീ എനര്‍ജി പ്രദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഈ കൃത്രിമ സൂര്യന്‍ ഏറ്റവും പുതിയ പരീക്ഷണത്തില്‍ 70 ദശലക്ഷം ഡിഗ്രിയില്‍ 17.36 മിനിറ്റ് ജ്വലിച്ചു.യഥാര്‍ത്ഥ സൂര്യനേക്കാള്‍ അഞ്ചിരട്ടി ചൂടിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരീക്ഷണത്തില്‍ കൃത്രിമ സൂര്യന്‍ പ്രവർത്തിച്ചത്.
യഥാര്‍ത്ഥ സൂര്യനില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാന്‍ കൃത്രിമ സൂര്യന് കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു.എന്നാല്‍, ഇത് പത്തിരട്ടിയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
1998 ലാണ് കൃത്രിമ സൂര്യനെ നിര്‍മിക്കാനായി ചൈനീസ് സര്‍ക്കാര്‍ ആദ്യമായി അനുമതി നല്‍കുന്നത്. എന്നാല്‍ അന്നത്തെ പദ്ധതിയില്‍ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കന്‍ഡ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാന്‍ ശേഷിയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റര്‍ ഉയരമുണ്ട്. 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെല്‍ഷ്യസാണ്. ഒരു ലക്ഷം സെക്കന്‍ഡ് സമയമെങ്കിലും ഈ ചൂട് നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.