No title

0

'നിടുവാട്ട് പ്രവാസി കൂട്ടായ്മ (NPK)' യു.എ.ഇ ഘടകം അജ്മാനിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു; 'എഫ്.സി നിടുവാട്ട്' ചാമ്പ്യന്മാർ



അജ്‌മാൻ: 'നിടുവാട്ട് പ്രവാസി കൂട്ടായ്മ (NPK)' യു.എ.ഇ ഘടകം അജ്മാനിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു. ആകെ 6 ടീമുകൾ അണിനിരന്ന ഫുട്‌ബോൾ മാമാങ്കത്തിൽ 'എഫ്.സി നിടുവാട്ട്' ചാമ്പ്യന്മാരായി.

       യു.എ.ഇയിലെ നാനാ ഭാഗത്തുമായി ജോലി ചെയ്യുന്ന 150ഓളം നിടുവാട്ട് മഹല്ല് നിവാസികളായ പ്രവാസികൾ ഒത്തുചേർന്ന സംഗമം ഏവർക്കും വേറിട്ട അനുഭവമായി മാറി. അടുത്ത മഹല്ലുകളായ മാലോട്ട് മഹല്ല് കൂട്ടായ്മ പ്രതിനിധികളായ നജ്മു, റാഷിദ്, കാരയാപ്പ് മഹല്ല് കൂട്ടായ്മ പ്രതിനിധികളായ ഹാരിസ്, സിദ്ധീഖ്, പുല്ലൂപ്പി മഹല്ല് കൂട്ടായ്മ  പ്രതിനിധി ഫൈസൽ എന്നിവർ വിശിഷ്ടാതിഥികളായി.

   ഉദ്‌ഘാടന മത്സരത്തിൽ  മൊയ്‌ദീൻപള്ളി എഫ്‌.സിയും ആറാംപീടിക എഫ്‌.സിയും തമ്മിൽ ഏറ്റുമുട്ടി. പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 5 മണിക്ക് ആരംഭിച്ച ആവേശമേറിയ മത്സരത്തിൽ ഈ രണ്ടു ടീമുകൾക്കു പുറമെ കൊട്ടിച്ചാൽ എഫ്‌.സി, നിടുവാട്ട് എഫ്‌.സി, പാറപ്പുറം എഫ്‌.സി, ഉണിലാട്ട് എഫ്.സി എന്നീ ടീമുകളും കളത്തിലിറങ്ങി. രാത്രി 9 മണിയോടെ നടന്ന ഫൈനൽ മത്സരത്തിൽ ഉണിലാട്ട് എഫ്.സിയും നിടുവാട്ട് എഫ്‌.സിയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഗോൾ ചെയ്യാതിരുന്നതിനാൽ മത്സരം പെനാൽറ്റിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിൽ ഉണിലാട്ട് എഫ്.സിയെ 3-2ന് പരാജയപ്പെടുത്തി നിടുവാട്ട് എഫ്.സി ചാമ്പ്യന്മാർ ആവുകയായിരുന്നു.

    പ്രസ്തുത മത്സരത്തിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയ നിടുവാട്ട് എഫ്.സിക്കു സിദ്ധീഖ് കെ.സി (ഫ്രണ്ട്സ് ഹാർഡ്‌വെയർ ഷോപ്പ് പ്രതിനിധി), രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഉണിലാട്ട് എഫ്.സിക്കു മൊയ്‌ദീൻ (NPK പ്രതിനിധി), മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മൊയ്‌ദീൻപള്ളി എഫ്.സിക്കു ജൗഹർ (NPK പ്രതിനിധി) എന്നിവർ കപ്പുകൾ കൈമാറി.

ബെസ്റ്റ് പ്ലെയർ: ശറഫു ആറാംപീടിക

ബെസ്റ്റ് ഡിഫെൻഡർ: മുബീർ സി.പി

ടോപ്പ് സ്‌കോറർ: ഹാരിസ്

ബെസ്റ്റ് ഗോൾകീപ്പർ: കെ.സി മുഹമ്മദ്

എമേർജിങ് പ്ലെയേഴ്‌സ്: മുഹമ്മദ് ഷസിൻ, മർവാൻ




Post a Comment

0Comments
Post a Comment (0)
To Top