No title

Admin
0

റഷ്യ - ഉക്രെയിൻ യുദ്ധം; ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി മയ്യിൽ സ്വദേശി നാട്ടിൽ തിരിച്ചെത്തി

റഷ്യ - ഉക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി പ്രജുൽ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി. മയ്യിൽ ചെക്യാട്ട് കാവിന് സമീപത്തുള്ള പി.എം.വി പ്രേമരാജൻ, റീന ദമ്പതികളുടെ മകൻ ആണ് പ്രജുൽരാജ്.

MBBS പഠനത്തിനായി ഉക്രയിനിൽ പോയതാണ് പ്രജുൽരാജ്. യുദ്ധമുഖത്ത് നിന്ന് സുരക്ഷിതമായി ജന്മനാട്ടിൽ എത്തിയ താൻ ഏറെ സന്തോഷവാനാണെന്നും, ശേഷിക്കുന്ന വിദ്യാർത്ഥികൾ കൂടി സുരക്ഷിതമായി തിരിച്ചെത്തുന്നതിന് വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും പ്രജുൽരാജ് പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top