ഇന്നും പെട്രോള്‍-ഡീസല്‍ വില കൂട്ടി
കൊവിഡില്‍ നട്ടംതിരിയുന്ന രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തി വീണ്ടും ഇന്ധനവില കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 102.89 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില.കൊച്ചിയിൽ പെട്രോളിന് 101.01, ഡീസലിന് 95.71 രൂപയുമാണ് വില.
കോഴിക്കോട് പെട്രോളിന് 101.32, ഡീസലിന് 95.02 രൂപയുമായാണ് ഇന്ന് വർധിപ്പിച്ചത്. ഈ മാസം ആറാം തവണയാണ് പെട്രോൾ-ഡീസൽ വില രാജ്യത്ത് വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു.