അഴീക്കല്‍ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി

0

അഴീക്കല്‍ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി



അഴീക്കല്‍ തുറമുഖം സജീവമാകുന്നു; രണ്ടാമതും ചരക്കുകപ്പലെത്തി AGAINE MV HOPE SEVEN SHIP AT AZHEEKKAL...... വെള്ളിയാഴ്​ച അഴീക്കലിലെത്തിയ എം.വി. ഹോപ്സെവന്‍ ​ ചരക്കുകപ്പല്‍ (പടം knr deskല്‍ അയക്കും).കണ്ണൂര്‍: അഴീക്കല്‍ തുറമുഖം സജീവമാക്കി രണ്ടാമത്തെ ചരക്കുകപ്പലും എത്തി. എം.വി ഹോപ്​ സെവന്‍ കപ്പലാണ്​ വെള്ളിയാഴ്​ച രാവിലെ 11.30ഒാടെ അഴീക്കല്‍ തുറമുഖത്തെത്തിയത്​. വൈകീട്ട്​ മൂന്നോടെ തിരിച്ചുപോവുകയും ചെയ്​തു. കൊച്ചിയില്‍ നിന്ന്​ പുറപ്പെട്ട 'എം.വി ഹോപ് സെവന്‍' എന്ന ചരക്കുകപ്പല്‍ രണ്ട്​ കണ്ടെയ്​നറില്‍ ചരക്കുമായാണ്​ ജൂലൈ മൂന്നിന്​ അഴീക്കലിലെത്തിയത്​. നാലിന്​ അഴീക്കലില്‍ നിന്നുള്ള കന്നിയാത്രയും തുടങ്ങി.മുഖ്യമന്ത്രി പിണറായി വിജയനാണ്​ കപ്പലി​ന്‍െറ കന്നിയാത്ര ഫ്ലാഗ്​ ഒാഫ്​ ​െചയ്​തത്​. അന്ന്​ 12 കണ്ടെയ്​നറുകളില്‍ വിദേശത്തേക്കുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്നു. ഇൗ കണ്ടെയ്​നറുകളാണ്​ വെള്ളിയാഴ്​ച അഴീക്കലില്‍ കൊണ്ടുവന്നത്​. നേരത്തെ അഴീക്കലില്‍ സാധനങ്ങള്‍ കൊണ്ടുവന്ന രണ്ട്​ കണ്ടെയ്​നറുകളുമായാണ്​ കപ്പല്‍ തിരിച്ചു പോയത്​.

ഇനി ഇൗ മാസം 13ന്​ വീണ്ടും അഴീക്കലിലെത്തും. അഴീക്കലിലേക്ക് ചരക്ക് സര്‍വിസ് നടത്തുന്നതിന് താല്‍പര്യമറിയിച്ച്‌ അഞ്ച് കമ്ബനികള്‍ മുന്നോട്ടുവന്നിട്ടുണ്ട്​. അവരുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നുണ്ട്​. ആദ്യം ചരക്കുകപ്പലും തുടര്‍ന്ന് യാത്രാ കപ്പലും അഴീക്കലില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കപ്പല്‍ എത്തുന്ന സമയത്ത് കെ.വി. സുമേഷ് എം.എല്‍.എ, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍ തുടങ്ങിയവര്‍ തുറമുഖത്തുണ്ടായിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top