അഴീക്കല്‍ തുറമുഖത്ത് നിന്നും ആദ്യ ചരക്ക് കപ്പല്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
മുഖ്യമന്ത്രി ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുത്തത്. ജലഗതാഗതത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ നിന്നും ബേപ്പൂര്‍ വഴിയാണ് എം വി ഹോപ് സെവന്‍ എന്ന കപ്പല്‍ അഴീക്കലില്‍ എത്തിയത്. മലേഷ്യയിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്ലെെവുഡുമായാണ് അഴീക്കലില്‍ നിന്നുള്ള വലിയ ചരക്ക് കപ്പലിന്റെ ആദ്യ യാത്ര. വെസ്റ്റേണ്‍ ഇന്ത്യ പ്ലെവുഡ്സിന്റെ എട്ട് കണ്ടെയ്നറുകളാണ് കൊച്ചിയിലേക്ക് കൊണ്ടു പോകുന്നത്.