ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി; ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്;പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും
വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രം; പെട്രോൾ വില 105 രൂപ കടന്നു
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. ഇതോടെ എറണാകുളത്തും പെട്രോള്‍ വില നൂറുകടന്നു.പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയര്‍ന്നു. ഇന്ന് വില വര്‍ധിച്ചതോടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100രൂപ കടന്നു.ഇന്നത്തെ വില വര്‍ധനവിനെ തുടര്‍ന്ന് നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലിറ്റര്‍ പെട്രോളിന് വില ഈടാക്കുന്നത്._
കൊച്ചി നഗരത്തില്‍ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 99.98 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില.