ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു സ്മാർട്ട് ഫോണുകൾ നൽകി
മയ്യിൽ :- മയ്യിൽ ഐ.എം.എൻ.സ് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു നൽകാൻ 1984ലെ എസ്.എസ്.എൽ.സി ബാച്ച് (മഷിത്തണ്ട്) കൂട്ടായ്മ അഞ്ച് സ്മാർട്ട് ഫോണുകൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ എം.കെ. അനൂപ്കുമാർ, പ്രധാനാധ്യാപകൻ ടി.കെ.ഹരീന്ദ്രൻ, അധ്യാപകൻ കെ.സി. പത്മനാഭൻ, 'മഷിത്തണ്ട്' കൂട്ടായ്മ അംഗങ്ങളായ പി.കെ.ദിനേശ്‌നമ്പ്യാർ,കെ.കെ.വിനോദൻ,അനിൽ.സി, കെ.അജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.