ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം

0

ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി മാത്രം

ശാരീരിക അവശതകൾ (disability) അനുഭവിക്കുന്നവർക്ക് ഓൺലൈനായി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു.ഡി.ഐ.ഡി പോർട്ടൽ മുഖേനയാണ് ഓൺലൈനായി സർട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സർട്ടിഫിക്കറ്റിന് അർഹരായവർക്ക് www.swavlambancard.gov.in ൽ നിന്നും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്. അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകൾ ഇനി മുതൽ മെഡിക്കൽ ബോർഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2720977.



Post a Comment

0Comments
Post a Comment (0)
To Top