ഹയാസ് ബസിന്റെ എൻജിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായി പരാതി

0

കണ്ണൂർ ആശുപത്രി മയ്യിൽ പഴശി റൂട്ടിലോടുന്ന KL 13 AG 2999 നമ്പർ ഹയാസ് ബസിന്റെ എൻജിനിലും, റേഡിയേറ്ററിലും ഉപ്പ് നിറച്ചതായി പരാതി. ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് സർവീസ് നിർത്തി പഴശി കിട്ടൻ പീടികയ്ക്കു സമീപം ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട ബസിന്റെ എൻജിനിലും, റേഡിയറ്ററിലുമാണ് ഉപ്പ് നിറച്ചത്. ഇന്നു രാവിലെ ഏഴു മണിക്ക് സർവീസ് പുനരാരംഭിക്കാൻ ബസ് ജീവനക്കാരായ കെ.എം.റയീസ്, കെ.പി.മുഫസിൽ, കെ.വി.റിസ് വാൻ എന്നിവർ എത്തിയപ്പോഴാണ് ബസിനു നേരെ അക്രമണ വിവരം അറിയുന്നത്. സീറ്റുകളും കുത്തിക്കീറിയ നിലയിലാണ്. ബസ് ഉടമ കെ.കെ.മമ്മദ് മയ്യിൽ പൊലീസിൽ പരാതി നൽകി. ബസിനു നേരെ നടന്ന അക്രമത്തിനു നേതൃത്വം നൽകിയവരെ കണ്ടെത്തി, മാതൃകപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0Comments
Post a Comment (0)
To Top