അധ്യാപകർക്ക് കലാകാരന്മാരുടെ ഗുരുവന്ദനം

0


മയ്യിൽ: അഥീന നാടക നാട്ടറിവ് വീടിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു.

കെ.എസ്. ടി.എ മുൻ സംസ്ഥാന ജനറൽ സെകട്ടറി കെ.സി. ഹരികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ അഥീന നാടക- നാട്ടറിവ് വീട് പ്രസിഡണ്ട്  ദിൽന കെ തിലക് അധ്യക്ഷത വഹിച്ചു.

കയരളം എ.യു.പി.സ്കൂൾ പ്രധാന അധ്യാപിക എം.എം. വനജകുമാരി , സീനിയർ അധ്യാപിക ഇ കെ രതി എന്നിവരെ ശിഷ്യരും അഥീനയിലെ കലാകാരന്മാരുമായ നന്ദഗോപാൽ , അഭിന അനിൽകുമാർ , അശ്വതി സന്തോഷ് എന്നിവർ പൊന്നാടയണിയിച്ച് ഗുരുവന്ദനം നടത്തി.

കെ.സി. ഹരികൃഷ്ണൻ ഉപഹാരങ്ങൾ കൈമാറി. എം എം വനജ കുമാരി, ഇ.കെ രതി എന്നിവർ മറുപടി പ്രസംഗം നടത്തി.

പി.പി.രമേശൻ, ശിശിര കാരായി, കെ. വിശാൽ രാജ് എന്നിവർ സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)
To Top