കണ്ണൂർ:- ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ലാ ഘടകം ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണ വേഷ മത്സര വിജയികളെ പ്രഖ്യാപിച്ചു. നിരാമയിവാര്യർ കല്യാശ്ശേരി ഒന്നാം സ്ഥാനവും, അമേയ മനോജ് നാറാത്ത് രണ്ടാം സ്ഥാനവും, അവന്തിക സന്തോഷ് കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ആരവ് ശ്രീജേഷ്, വാമിക എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.