കണ്ണാടിപ്പറമ്പ്: ലോക മുളദിനത്തിൻ്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.രമേശൻ മുളത്തൈ നട്ടു ആചരിച്ചു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി ,ടി.എ.വേണുഗോപാലൻ, എൻ.വി. ലതീഷ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.