ഇരിട്ടി വള്ളിത്തോട് മട്ടിണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

0


ഇരിട്ടി: വള്ളിത്തോട് മട്ടിണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. ചെങ്ങലശ്ശേരിയിൽ ജസ്റ്റിൻ ആണ് മരിച്ചത്. ഭാര്യ ജിനിയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് പോകുന്നതിനായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾ. ബൈക്കിൽ സഞ്ചരിക്കവെ ആനയുടെ മുന്നിൽ പെട്ടാണ് അപകടം. ഉളിക്കൽ റിച്ച് പ്ലസ് ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജെസ്റ്റിൻ

വനം വകുപ്പും നാട്ടുകാരും ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം തുടരുന്നു. നിർത്തിയിട്ടിരുന്ന ജെ.സി.ബി ആക്രമിക്കുന്നതിനിടയിൽ ആനയുടെ കൊമ്പ് ഒടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)
To Top