ഇരു വശങ്ങളിലും കൊടും കാടുമൂടി വാഹന വഴിയാത്രകൾ ദുരിതപൂർണമായി മാറിയ മയ്യിൽ ചാലോട് പ്രധാന റോഡ് യൂനിറ്റി സംഘം പെരുമ്പുള്ളിക്കരി നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ചു. കുഞ്ഞിമൊയ്തീൻ പീടിക മുതൽ പെരുമ്പള്ളിക്കരി വരെയുള്ള ഒന്നര കിലോമീറ്ററിലേറെ ഭാഗങ്ങളാണ് പ്രവർത്തകർ ശുചീകരിച്ചത്. സംഘം സെക്രട്ടറി കെ.രാജൻ, പ്രസിഡന്റ് എം.എം.പ്രകാശൻ, ട്രഷറർ ടി.പി.വത്സരാജൻ, ഭാരവാഹികളായ എൻ.പ്രദീപൻ, അശോകൻ നരീക്കര, കെ.ടി.അനീഷ്, കെ.സി.രതീശൻ, എൻ.കെ.രാജു എന്നിവർ നേതൃത്വം നൽകി. മാതൃകാപരമായ പ്രവർത്തനം നടത്തിയ യൂനിറ്റി പ്രവർത്തകരെ നാട്ടുകാർ