നാറാത്ത് : നാറാത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം എൻ.എസ്.എസ് കണ്ണൂർ താലൂക്ക് യൂണിയൻ പ്രസിഡണ്ട് എ കെ രാമകൃഷ്ണൻ നമ്പ്യാർ നിർവഹിച്ചു.നാറാത്ത് ഓണപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമാണ് ഇരു നിലകളുള്ള കരയോഗ മന്ദിരം നിർമ്മിക്കുന്നത്.
ശിലാസ്ഥാപന ത്തോടനുബന്ധിച്ച് ഭൂമി പൂജ നടത്തി. ചടങ്ങിൽ കരയോഗം പ്രസിഡണ്ട് ടി. കമ്മാരൻ നായർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് യു കെ ബാലചന്ദ്രർ മാസ്റ്റർ, സെക്രട്ടറി പി. കനകരാജൻ , എ.വി പ്രഭാകരൻ നമ്പ്യാർ, കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, പി.ആർ ചന്ദ്രശേഖരൻ , ഇവി. സുധീർ ,പി കെ പ്രേമലത ടീച്ചർ പ്രസംഗിച്ചു.