ചിദഗ്നിയിൽ ഭക്തി നിർഭരമായി നവരാത്രി ആഘോഷം നടന്നു

0

 


നാറാത്ത്: ചിദഗ്നി സനാതന ധർമ്മ പാഠശാലയിൽ ആചാര അനുഷ്ഠാനങ്ങളോടെ നവരാത്രി ആഘോഷം നടന്നു. ദുർഗാഷ്ഠമി ദിനമായ ബുധനാഴ്ച ഗ്രന്ഥം വെക്കൽ ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മഹാനവമിയിൽ അനലക്കാട്ടില്ലം ജയ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗ്രന്ഥ പൂജയും, വാഹനപൂജയും നടന്നു. വിജയദശമിയിൽ നാ.കെ.എൻ. രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ നടന്ന  വിദ്യാരംഭത്തിൽ നിരവധി കുട്ടികൾ ഹരിശ്രീ കുറിച്ചു.








Post a Comment

0Comments
Post a Comment (0)
To Top