രാഷ്ട്രീയ പഠന ശില്പശാല പള്ളിപ്പറമ്പ ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്നു. പള്ളിപ്പറമ്പ ശാഖ പ്രസിഡന്റ് ലത്തീഫ് സി. കെ യുടെ അദ്ധ്യക്ഷതയിൽ അബൂട്ടി മാസ്റ്റർ ശിവപുരം പഠന ക്‌ളാസിന് നേതൃത്വം നൽകി. ശാഖ സെക്രട്ടറി മർവാൻ പള്ളിപ്പറമ്പ സ്വാഗതവും, അബ്ദു എ പി സ്റ്റോർ നന്ദിയും പറഞ്ഞു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ കൊടിപ്പോയിൽ, മണ്ഡലം സെക്രട്ടറി ഹംസ മൗലവി, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലാം പി പി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ മുൻസൂർ, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കമറുദ്ധീൻ ദാലിൽ, മുഹമ്മദ് കുഞ്ഞി കെ.സി. എന്നിവർ സംബന്ധിച്ചു..