എല്ലാ കണ്ണുകളും ഇടുക്കിയിലേക്ക്

0


ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ ഇടുക്കി – ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10.55ന് സൈറൺ മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇടുക്കി ഡാമിന്‍റെ ഷട്ടർ തുറക്കുക.

ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും.

ചെ​റു​തോ​ണി​യി​ലെ ജ​ല​നി​ര​പ്പ് വി​ല​യി​രു​ത്തി അ​ഞ്ചു മി​നി​റ്റി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ഷ​ട്ട​റും വീ​ണ്ടും അ​ഞ്ചു മി​നി​റ്റ് ശേ​ഷം നാ​ലാ​മ​ത്തെ ഷ​ട്ട​റും 35 സെ​മീ. ഉ​യ​ർ​ത്തും. സെ​ക്ക​ൻ​ഡി​ൽ ഒ​രു ല​ക്ഷം ലി​റ്റ​ർ വെ​ള്ളം (100 ക്യു​മെ​ക്സ് ജ​ലം) പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക. ചൊ​വ്വാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2398.4 അ​ടി​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി​യി​ലെ​ത്തു​ന്ന​തി​നു മു​ൻ​പ് തു​റ​ന്നു​വി​ട്ട് ജ​ല​വി​താ​നം ക്ര​മീ​ക​രി​ക്കാ​നാ​ണ് നേ​ര​ത്തേ​ത​ന്നെ തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞി​രു​ന്നു.

ജ​ല​നി​ര​പ്പ് 2396.86 അ​ടി പി​ന്നി​ട്ട​തോ​ടെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ലേ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കൂ​ടു​ത​ൽ അ​ള​വി​ൽ വെ​ള്ളം ഒ​ഴു​ക്കി​വി​ടാ​നാ​ണു തീ​രു​മാ​നം.

ഇ​ടു​ക്കി പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത​തി​നു ശേ​ഷം ഇ​തു​വ​രെ ആ​റു​ത​വ​ണ അ​ണ​ക്കെ​ട്ട് തു​റ​ന്നി​ട്ടു​ണ്ട്. 1981 ഒ​ക്ടോ​ബ​ർ 29നും 1992 ​ഒ​ക്ടോ​ബ​ർ 12നും ​അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്നു. ഇ​തേ വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ ന​വം​ബ​റി​ൽ വീ​ണ്ടും അ​ണ​ക്കെ​ട്ട് തു​റ​ന്നു.

2018 ഓഗസ്റ്റ് ഒമ്പത്, ഒക്ടോബർ ആറ് എന്നീ ദിവസങ്ങളിലും തുറന്നു. 2018-ൽ ഓഗസ്റ്റ് ഒന്പതിന് ഉച്ചയ്ക്ക് 12നു ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ 25 സെന്‍റിമീറ്ററാണ് ആദ്യം ഉയർത്തിയത്. പിന്നീട് 15-ഓടെ അഞ്ചുഷട്ടറുകളും ഉയർത്തി.

ജ​ല​നി​ര​പ്പ് 2391 അ​ടി​യി​ലും താ​ഴെ എ​ത്തി​യ​തോ​ടെ സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ഉ​ച്ച​യോ​ടെ​യാ​ണ് 29 ദി​വ​സ​ത്തി​നു​ശേ​ഷം ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.


Post a Comment

0Comments
Post a Comment (0)
To Top