തലശേരി ഐസിസി ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മത്സരത്തിനുള്ള ഖത്തർ ദേശീയ ടീമിൽ തലശേരി സ്വദേശി എൻ വി വലീദും. വലംകൈയൻ ബാറ്റ്സ്മാനും ലെഗ് സ്പിൻ ബൗളറുമാണ്. ഖത്തർ എ ടീമിന് വേണ്ടി ഖത്തർ പ്രസിഡന്റ്സ് ഇലവൻ ടൂർണമെന്റിൽ കളിച്ചു. ഖത്തർ ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ് താരം. ബഹ്റൈൻ, മാലിദ്വീപ്, കുവൈത്ത്, സൗദി അറേബ്യ ടീമുകളാണ് ഖത്തറിന്റെ എതിരാളികൾ. ആദ്യമത്സരം 23ന് ബഹ്‌റൈനുമായി. ഇഖ്ബാൽ ചൗധരിയാണ് ക്യാപ്റ്റൻ. കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്‌റ്റനായിരുന്നു വലീദ്. സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളേജ്, തലശേരി സ്റ്റുഡന്റ്സ് സ്പോർട്ടിങ് ക്ലബ്, തലശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് ടീമുകൾക്ക് വേണ്ടി ജില്ലാ ലീഗ് മത്സരങ്ങളിൽ കളിച്ചു. ഖത്തറിൽ അമേരിക്കൻ കമ്പനിയിൽ ജോലിചെയ്യുന്നു. ചിറക്കര കോയാസിൽ അബ്ദുള്ളക്കോയ കണ്ടോത്തിന്റെയും റസിയ നായൻവീട്ടിലിന്റെയും മകനാണ്. ഭാര്യ: ഖൻസ സഫർ.