കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020- ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. 18നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സാമൂഹിക പ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈൻ ആർട്ട്സ്, കായികം (വനിത), കായികം (പുരുഷൻ), ശാസ്ത്രം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിലെ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സംസ്ഥാന തലത്തിലേയും ജില്ലാ തലത്തിലേയും മികച്ച യൂത്ത്, യുവാ ക്ലബ്ബുകൾക്കും പുരസ്കാരം നൽകുന്നു. 50000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും അടങ്ങുന്നതാണ് വ്യക്തിഗത അവാർഡ്. ജില്ലാ തലത്തിലെ മികച്ച ക്ലബ്ബിന് 30000 രൂപയും സംസ്ഥാന തലത്തിലെ മികച്ച ക്ലബ്ബിന് 50000 രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നൽകുന്നു. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 5 ആണ്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും യുവജനക്ഷേമ ബോർഡിന്റെ വെബ്സൈറ്റിലും ലഭ്യമാണ്.