No title

0

കർഷക സമരത്തിന് മുന്നിൽ മോദി സർക്കാർ കീഴടങ്ങിയത് ജനാധിപത്യത്തിന്റെ വിജയം: ബഷീർ കണ്ണാടിപറമ്പ്



പാപ്പിനിശ്ശേരി: ഒരു വർഷത്തിലധികമായി തുടരുന്ന കർഷക സമരത്തിന് മുന്നിൽ മോദി സർക്കാറിന് പിടിച്ച് നിൽക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് കിഴടങ്ങിയതെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ്. എസ്.ഡി.പി.ഐ പാപ്പിനിശ്ശേരി പഞ്ചായത്ത്‌ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ തുടരുന്നതെന്നും പിആർ വർക്കിലൂടെ എല്ലാം മറച്ചു പിടിക്കാം എന്ന ധാരണ തകരുകയാണ് കർഷക സമര വിജയത്തിലൂടെ സംഭവിച്ചത്.

കേരളത്തിൽ ഭയങ്കരമായ വിലക്കയറ്റം ഉണ്ടായിട്ടും പിണറായി സർക്കാർ തടയാൻ ഒന്നും ചെയ്യുന്നില്ല, ക്ഷേമ പദ്ധതികൾക്കും വിദ്യാർത്ഥികൾക്ക് പഠിക്കാൻ അധിക ബാച്ച് തുടങ്ങാനും 

പണമില്ലെന്ന് പറയുന്ന സർക്കാർ വൈദ്യുതി നിരക്ക് വരെ വർദ്ദിപ്പിക്കാനും   കേരളത്തിന് ഒരു ഗുണവും ഇല്ലാത്ത കെ-റെയിൽ പദ്ധതി അറുപതിനായിരം കോടി രൂപക്ക് നടപ്പിലാക്കാൻ വാശി പിടിക്കുകയും ചെയ്യുന്നത്  കോർപറേറ്റ് താല്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പ്രവർത്തക സംഗമത്തിന് എസ്.ഡി.പി.ഐ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രഡിഡന്റ് ഇബ്രാഹിം കെ.ഒ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, പഞ്ചായത്ത്‌ സെക്രട്ടറി ജംഷീർ വി.എൻ, വൈസ് പ്രസിഡന്റ് ഹംസകുട്ടി വി പി തുടങ്ങിയവർ സംസാരിച്ചു.

മണ്ഡലം ട്രഷറർ ഷുക്കൂർ മാങ്കടവ്, മണ്ഡലം കമ്മിറ്റി അംഗം ഷാഫി സി, SDTU കണ്ണൂർ ജില്ലാ പ്രസിഡന്റ് ജാഫർ പാപ്പിനിശ്ശേരി, WIM അഴീക്കോട്‌ മണ്ഡലം ട്രഷറർ മുബ്സിന കെ വി തുടങ്ങിയവർ സംബന്ധിച്ചു.







Post a Comment

0Comments
Post a Comment (0)
To Top