No title

0

യൂത്ത് കോൺഗ്രസ്സ് പദയാത്ര നടത്തി



 " ഇന്ത്യ മത രാഷ്ട്രമല്ല " എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ഏച്ചൂർ ബസാറിൽ മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മുണ്ടേരിക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. 

     മുണ്ടേരി ഗംഗാധരൻ , പ്രനിൽ മതുക്കോത്ത്, എം കെ വരുൺ , സുധീഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ടി കെ ലക്ഷ്മണൻ , ഫർഹാൻ മുണ്ടേരി, വി കെ സനേഷ്,എം നവീൻ, എന്നിവർ സംസാരിച്ചു. പദയാത്രയ്ക്ക് സി പി ജിഷ, കെ രജീഷ്, കെ.അനുശ്രീ  , റിൻസി ബാലൻ, കെ.ആദർശ് , വി പ്രശോഭ്, മഹ്ഫൂദ്, ആകാശ് , അയൂബ് എന്നിവർ നേതൃത്വം നൽകി.






Post a Comment

0Comments
Post a Comment (0)
To Top