നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന കർമ്മങ്ങൾ
നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന പൂജാകർമ്മങ്ങൾ ജനുവരി 16,17 തീയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എടയത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ചടങ്ങുകളിലേക്ക് എല്ലാവരുടേയും സഹായ സഹകരണവും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ഭക്തജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രം ക്ഷേത്രത്തിൽ പ്രവേശിക്കുക
ജനുവരി 16 ഞായർ
പുലർച്ചെ 5.30ന് പുലർച്ചെ നടതുറക്കൽ, നിത്യപൂജ
വൈകുന്നേരം 6 മണിക്ക് ദീപാരാധന, നിറമാല, പ്രസാദശുദ്ധി, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം, വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം.
വൈകുന്നേരം 6.30ന് ഭഗവതി സേവ
ജനുവരി 17 തിങ്കൾ
പുലർച്ചെ 5.30ന് പള്ളിയുണർത്തൽ, നടതുറക്കൽ, അഭിഷേകം, മലർനിവേദ്യം, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തി അഞ്ച് കലശപൂജ, ശിവഭഗവാന് കലാശാഭിഷേകം, ഗണപതി ഭഗവാന് ഒറ്റകലാശാഭിഷേകം
രാവിലെ 6 മണിക്ക് ഗണപതി ഹോമവും നടത്തും
ജനുവരി 1 മുതൽ ഭക്തജനങ്ങളുടെ വകയായി ക്ഷേത്രത്തിൽ നിത്യപൂജ ആരംഭിക്കുന്നു. പേരും നക്ഷത്രവും മുൻകൂട്ടി ബുക്ക് ചെയുക (500/-രൂപ) ഫോൺ: 9633859770, 9961452953