No title

0

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തിൽ



കൊച്ചി: നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു കേരളത്തിലെത്തും. കാസര്‍ഗോഡ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കും.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കാസര്‍ഗോഡ് പെരിയ കാമ്പസില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങാണ് അദ്ദേഹം പങ്കെടുക്കുന്ന ആദ്യപരിപാടി. ഉച്ചയ്ക്ക് 12.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഒന്നോടെയാണ് പെരിയ കേന്ദ്രസര്‍വകലാശാലയിലെ ഹെലിപാഡില്‍ വന്നിറങ്ങുക.

വൈകുന്നേരം 6.35ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി സ്വീകരണത്തിനുശേഷം കൊച്ചി താജ് മലബാര്‍ റിസോര്‍ട്ടില്‍ വിശ്രമിക്കും. നാളെ രാവിലെ 9.50 മുതല്‍ സതേണ്‍ നേവല്‍ കമാന്‍ഡില്‍ നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്‍സ്ട്രേഷന്‍ വീക്ഷിക്കുന്ന അദ്ദേഹം 11.30ന് വിക്രാന്ത് സെല്ലും സന്ദര്‍ശിക്കും.

23ന് രാവിലെ 10.20 ന് നാവികസേനാ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കും. അവിടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിക്ക് മടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top