No title

0

വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് കൊടിയേറി




















കണ്ണാടിപ്പറമ്പ് :- വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ  ഉത്സവത്തിന് കൊടിയേറി. കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം ഭാരവാഹികളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

ഇന്ന് 9.30 ന് തിരുവപ്പന മഹോത്സവ ആഘോഷവും സൗജന്യ ആയുർവേദ ചികിത്സാ വിഭാഗത്തിൻ്റെ 10 ആം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടന സഭ നടക്കും.ചടങ്ങ് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ ഉദ്ഘാടനം ചെയ്യും.

 വൈകു. 5 മണിക്ക് കലവറ നിറയ്ക്കൽ ഘോഷയാത്രയും. രാത്രി 7 മണിക്ക് വയലിൻ ഫ്യൂഷനും നടക്കും.

രണ്ടാം ദിവസമായ ജനുവരി 1 ന് രാത്രി വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര വനിതാ വേദി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറും.

മൂന്നാം ദിവസമായ ജനുവരി 2ന് വൈകുന്നേരം 5.30ന് കോവിഡ് കാലത്ത് സേവനം അനുഷ്ഠിച്ച നാറാത്ത് ഗ്രാമപഞ്ചായത്തിലെ 20 ആശാവർക്കർമാരെ ആദരിക്കൽ ചടങ്ങ് നടക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ ആദര സമർപ്പണം നടത്തും. തുടർന്ന് മൾട്ടി വിഷൻ വിൽക്കലാമേള അവതരിപ്പിക്കുന്ന വിൽക്കലാമേള അരങ്ങേറും.

നാലാം ദിവസം രാത്രി 7 മണിക്ക് ഭാവ ചാരുത കലാക്ഷേത്രം മാതോടം അവതരിപ്പിക്കുന്ന ദേവനടനം അരങ്ങേറും.

അഞ്ചാം ദിവസമായ ചൊവ്വാഴ്ച രാവിലെ നാഗ സ്ഥാനത്ത് നിവേദ്യപൂജയും നൂറും പാലും ചടങ്ങും വൈകിട്ട് 6 മണിക്ക് സർപ്പബലിയും നടക്കും.

ആറാം ദിവസമായ ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ചേലേരി പ്രഭാത് വായനശാല അവതരിപ്പിക്കുന്ന പൂരക്കളി അരങ്ങേറും. തുടർന്ന് തിരുവാതിരക്കളിയും അരങ്ങേറും.

ഏഴാം ദിവസമായ വ്യാഴാഴ്ച ഗുളികൻ വെള്ളാട്ടം, എളേടത്ത് ഭഗവതിയുടെ വെള്ളാട്ടം, മീനമൃത് എഴുന്നള്ളത്ത്, കളിക്കപ്പാട്ട്,കലശം എഴുന്നള്ളത്ത് എന്നിവയും നടക്കും. രാത്രി 7 മണിക്ക് തിറയാട്ടം നാടൻപാട്ട് മേള അരങ്ങേറും.

എട്ടാം ദിവസമായ ജനു.7 വെള്ളിയാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറയും 5 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും നടക്കും.

രാവിലെ 8 മണിക്ക് എള്ളേത്ത് ഭഗവതിയുടെ തിറയും നടക്കും. വൈകിട്ട് ഉത്സവ സമാപനമായി കൊടിയിറക്കൽ നടക്കും.

Post a Comment

0Comments
Post a Comment (0)
To Top