ദുബായുടെ ആകാശത്ത് പറന്നുയര്‍ന്ന് ഹൈപ്പര്‍കാര്‍; വീഡിയോ കാണാം
ദുബായില്‍ പറക്കും കാര്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. 40 കിലോമീറ്റര്‍ വേഗതയില്‍ 13 അടി ഉയരത്തിലാണ് ഹൈപ്പര്‍കാര്‍ ടെസ്റ്റ് നടത്തിയത്. ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ബെല്‍വെതര്‍ ഇന്‍ഡസ്ട്രീസാണ് eVTOL പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. ഹൈപ്പര്‍കാര്‍ മോഡല്‍ ആകാശത്തേക്ക് പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ കമ്പനി പുറത്തുവിട്ടു. പാര്‍ക്ക് പോലുള്ള ചുറ്റുപാടില്‍ വാഹനം പറന്നുയരുന്നതും സുരക്ഷിതമായി തിരികെ ഇറങ്ങുന്നതും വീഡിയോയിൽ കാണാം
മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹൈപ്പര്‍കാര്‍ നഗരത്തിനകത്തെ യാത്രയ്ക്കായി രൂപകല്‍പ്പന ചെയ്തതാണ്. നിലവിലെ പ്രോട്ടോടൈപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ കുടുംബങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്ന അഞ്ച് സീറ്റുകളുള്ള വിമാനമാണ് ലക്ഷ്യം. 2023-ഓടെ സമ്പൂര്‍ണ്ണ പ്രോട്ടോടൈപ്പ് തയ്യാറാക്കി പരീക്ഷിക്കാനാണ് ദുബായ് അധികൃതര്‍ പദ്ധതിയിട്ടിരിക്കുന്നത്.