No title

0

ഗ്ലോബല്‍ വില്ലേജും ഐന്‍ ദുബായും താല്‍ക്കാലികമായി അടച്ചു

ദുബായ്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജും ഐന്‍ ദുബൈയും താല്‍ക്കാലികമായി അടച്ചു. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് അടച്ചിടുന്നത്. ശക്തമായ പൊടിക്കാറ്റാണ് കാരണം. ഞായറാഴ്ച മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. യുഎഇയില്‍ ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) ഇന്ന് രാവിലെ അറിയിച്ചിരുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്ററില്‍ അധികം ഉണ്ടാകുമെന്നും തിരമാലകള്‍ 10 അടി ഉയരത്തില്‍ എത്തുമെന്നുമാണ് എന്‍സിഎമ്മിന്റെ കണക്ക്കൂട്ടല്‍.

Post a Comment

0Comments
Post a Comment (0)
To Top