അഴീക്കോട് മണ്ഡലത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം അഴീക്കോട് MLA കെ.വി.സുമേഷ്,
അഴീക്കോട് മണ്ഡലത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം വീടുകളിലും കുടിവെള്ളമെത്തിക്കുന്ന സമ്പൂർണ പദ്ധതിയുടെ ഭാഗമായി ജലജീവൻ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയെ സംബന്ധിച്ച് അവലോകന യോഗം അഴീക്കോട് MLA കെ.വി.സുമേഷിൻ്റെ നേത്രുത്വത്തിൽ ചേർന്നു.
അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരെയും വാട്ടർ അതോറിറ്റിയുടെ കണ്ണൂർ, മട്ടന്നൂർ, തളിപ്പറമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ എന്നിവർ പങ്കെടുത്തു. വിശദമായി പദ്ധതി 100% നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സംബന്ധിച്ച് MLA കെ.വി സുമേഷും, അഴീക്കോട് നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റുമാരും, ഉദ്യോഗസ്ഥരും ചർച്ച ചെയ്തു.
2024ഓടെ അഴീക്കോട് മണ്ഡലത്തിലെ എല്ലാ വീടുക്കളിലും കുടിവെള്ളമെത്തുന്ന പദ്ധതി പൂർത്തീകരിക്കാൻ കഴിയുമെന്ന് MLA യുടെ നേത്രുത്വത്തിൽ നടന്ന യോഗം വിലയിരുത്തി. പദ്ധതിയുടെ ഒന്നാം ഘട്ടം അഴീക്കോട് മണ്ഡലത്തിലെ പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. രണ്ടാം ഘട്ട പ്രവൃത്തിയാണ് നടന്നു വരുന്നത് എന്ന് യോഗം വിലയിരുത്തി. ഓരോ മേഖലയിലെ പ്രർത്തന പുരോഗതികൾ എഞ്ചിനീയർമാരും/ഉദ്യോഗസ്ഥരും അവലോകന യോഗത്തിൽ അവരുടെ മേഖലയിലെ പ്രവൃത്തി സംബന്ധിച്ച് സംസാരിച്ചു. ഇനിയും കുടിവെള്ളത്തിൻ്റെ ആവിശ്യക്കാരെ കണ്ടെത്താനുള്ള പരിശോധന പഞ്ചായത്തടിസ്ഥാനത്തിൽ നടത്താൻ യോഗം തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് ആകെ വീടിന്റെ എണ്ണം 14194, നിലവിൽ 4024 വീടുകളിൽ കണക്ഷനുണ്ട്, ഫേസ് 1ൽ 2000 കണക്ഷൻ നൽകി,
ഫേസ് 2ൽ 8170 കണക്ഷൻ നൽകുമെന്നും
അഴീക്കോട് പഞ്ചായത്ത് ആകെ വീടിന്റെ എണ്ണം 13508, നിലവിൽ 825 വീടുകളിൽ കണക്ഷനുണ്ട്,
ഫേസ് 1ൽ 4000 കണക്ഷൻ നൽകി,
ഫേസ് 2ൽ 5656 കണക്ഷൻ നൽകുമെന്നും.
വളപട്ടണം പഞ്ചായത്ത് ആകെ വീടിന്റെ എണ്ണം 1623, നിലവിൽ 825 വീടുകളിൽ കണക്ഷനുണ്ട്, ഫേസ് 1ൽ 200 കണക്ഷൻ നൽകി, ഫേസ് 2ൽ 598 കണക്ഷൻ നൽകുമെന്നും
പാപ്പിനിശ്ശേരി പഞ്ചായത്ത് ആകെ വീടിന്റെ എണ്ണം 7567, നിലവിൽ 1268 വീടുകളിൽ കണക്ഷനുണ്ട്, ഫേസ് 1ൽ 6299 കണക്ഷൻ നൽകി കൊണ്ടിരിക്കുന്നു.
നാറാത്ത് ആകെ വീടിന്റെ എണ്ണം 4820, നിലവിൽ 1251 കണക്ഷനുണ്ട്. ഫേസ് 1ൽ 150 കണക്ഷൻ നൽകി,
ഫേസ് 2ൽ 2419 കണക്ഷൻ നൽകമെന്നും.
ഈ രീതിയിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. 2024ൽ പദ്ധതി പൂർത്തിയാക്കുന്നതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്നും MLA യുടെ നേത്രുത്വത്തിൽ നടന്ന യോഗം വിലയിരുത്തി.