പള്ളിപറമ്പ് പാലത്തിനു സമീപത്തെ പള്ളിയത്ത് സ്റ്റോറിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
മയ്യിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പള്ളിപറമ്പ് പാലത്തിനു സമീപത്തെ പള്ളിയത്ത് സ്റ്റോറിൽ നിന്നുമാണ് 210 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കടയുടമ നൂർദി(34)നെ കസ്റ്റഡിയിലെടുത്തു. ജോയിൻ്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഉൽപന്നങ്ങൾ പിടികൂടിയത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ.ശ്രീരാഗ്കൃഷ്ണയും അഷറഫ്, വിനീഷ്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.