പൊന്നാനിയിൽ നിർത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകിൽ കാറിടിച്ച് ഒരാൾ മരണപ്പെട്ടു. ഒരാൾക്ക് പരിക്ക്
കണ്ണൂർ കണ്ടൻകുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രൻ എന്നവരാണ് മരണപ്പെട്ടത്. ഇവരുടെ കൂടെയുളള കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ജീരകശ്ശേരി ഫ്രാൻസിസ് എന്നവർക്കാണ് പരിക്ക് പറ്റിയത്.
ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുലർച്ചെ 4.50 ഓടെ പൊന്നാനി ആനപ്പടി സെൻ്ററിൽ നിർത്തിയിട്ട NL 01 L 6648 ഗ്യാസ് ടാങ്കറിൽ KL 27 A 4030 മഹീന്ദ്ര XyIo കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കുപറ്റിയ കാർ യാത്രക്കാരായ ആദിത്യനെയും ഫ്രാൻസിസിനെയും അൽഫാസ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യ മരണപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആദം (4) എന്നകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.