മലബാർ ദേവസ്വം ജീവനക്കാർ അവകാശദിനം ആചരിച്ചു

0

 മയ്യിൽ: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) മയ്യിൽ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി. ദക്ഷിണാ മൂർത്തി മാസ്റ്റർ അനുസ്മരണ ദിനം അവകാശദിനമായി ആചരിച്ചു. മലബാർ ദേവസ്വം സമഗ്ര നിയമ പരിഷ്കരണം ഞങ്ങളുടെ അവകാശം എന്ന മുദ്രവാക്യം ഉയർത്തി സംഘടിപ്പിച്ച പരിപാടി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് വിതരണോദ്ഘാടനം മാടമന വിഷ്ണു നമ്പൂതിരിയ്ക്ക് നല്കി കെ.നാണു  നിർവ്വഹിച്ചു.കെ.പ്രദീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.വി. ലതീഷ് സ്വാഗതവും പ്രദീപൻമoപ്പുരക്കൽ നന്ദിയും പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top