കൊല്ലം: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ച വധുവിെൻറ പിതാവ് അറസ്റ്റിലായി. കൊല്ലം അമ്മച്ചിവീട് ജങ്ഷനടുത്തുള്ള ഓഡിറ്റോറിയത്തിൽ വിവാഹം നടത്താൻ ശ്രമിച്ചതാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്.
ആളുകൾ വരുന്നത് ശ്രദ്ധയിൽപെട്ട് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനുവനീയമായതിലധികം ആളുകൾ പങ്കെടുക്കുന്നതായി കണ്ടത്. വിവവാഹത്തിന് വന്ന ആൾക്കാരെ പൊലീസ് താക്കീത് ചെയ്ത് തിരിച്ച്ചയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ദുരന്തനിവാരണ നിയമം കേരള പകർച്ചവ്യാധി പ്രതിരോധ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.