കണ്ണൂര്‍:- പുതുതായി ആരംഭിച്ച കണ്ണൂര്‍-മംഗളൂരു സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ട്രെയിനിന്റെ കന്നിയാത്ര ഇന്നലെ രാവിലെ 7.40 ന് കണ്ണൂരില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്.
കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിന്‍ 10.55ന് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനിലെത്തും. വൈകുന്നേരം 5.05ന് മംഗളൂരു സെന്‍ട്രലില്‍ നിന്നും പുറപ്പെട്ട് രാത്രി 8.40ന് കണ്ണൂരിലെത്തും. 12 ജനറല്‍ കോച്ചുകള്‍ ഉള്‍പ്പെടെ 14 കോച്ചുകളാണ് ട്രെയിനിലുള്ളത്. ട്രെയിനില്‍ സീസണ് ടിക്കറ്റ് യാത്രാ സൗകര്യമുണ്ടായിരിക്കും.
ട്രെയിന്‍ സര്‍വീസ് നിര്‍ത്തി വച്ച 2020 മാര്‍ച്ച് 24ന് ശേഷം കാലാവധിയുള്ള പഴയ സീസണ് ടിക്കറ്റ് ഹാജരാക്കിയാല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കി നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. സാധാരണ ടിക്കറ്റുകള്‍ യുടിഎസ് കൗണ്ടറില്‍ നിന്നും എടുക്കാം. റിസര്‍വേഷന്‍ കോച്ചുകളില്ലാത്ത ട്രെയിനാണിത്. ട്രെയിനിന്റ കന്നിയാത്രയോടനുബന്ധിച്ച് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേര്‍സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (എന്‍എംആര്‍പിസി)യുടെ നേതൃത്വത്തില്‍ മധുരപലഹാരം വിതരണം ചെയ്തു.
എന്‍എംആര്‍പിസി കോ-ഓര്‍ഡിനേഷന്‍ ചെയര്മാന് റഷീദ് കവ്വായി, കോ-ഓര്‍ഡിനേറ്റര്‍ ദിനു മൊട്ടമ്മല്‍, വൈസ് ചെയര്മാന് ആര്‍ട്ടിസ്റ്റ് ശശികല, രമേശന് പനച്ചിയില്‍ , പി.വിജിത്ത്കുമാര്‍ , റിയാസ് എടക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. റെയില്‍വേ യാത്രക്കാരുടെയും സംഘടനയുടെയും നിരന്തര സമ്മര്‍ദത്തിന്റെയും സമരത്തിന്റെയും ഫലമായാണ് പ്രത്യേക വണ്ടി സര്‍വീസ് തുടങ്ങിയത്.