സൗദിയിൽ നിര്യാതനായ കണ്ടക്കൈ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

0

 


മയ്യിൽ :- ആഗസ്ത് 12 ന് സൗദിയിൽ നിര്യാതനായ കണ്ടക്കൈയിലെ ദിഷണ നിവാസിൽ കെ.കെ. ഉത്തമൻ ഡ്രൈവറുടെ(52) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സൗദിയിലെ അൽമറായി കമ്പനിയിൽ 20 വർഷക്കാലമായി ഡ്രൈവറായിരുന്നു. കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

ദീർഘ കാലം മയ്യിൽ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറായിരുന്നു. കണ്ടക്കൈയിലെ കാരോന്നൻ ഒതയോത്ത്  കുഞ്ഞിരാമൻ നമ്പ്യാരുടെയും പരേതയായ കോയാടൻ കോറോത്ത് പാർവതിയമ്മ യുടെയും മകനാണ്.

 ഭാര്യ: സിന്ധു (കൂടാളി). മക്കൾ: ദിഷണ ഉത്തമൻ, കൃഷ്ണ ഉത്തമൻ (പ്ലസ് ടു വിദ്യാർഥിനി, മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ).

 സഹോദരങ്ങൾ: രാഘവൻ (കണ്ടക്കൈ), പ്രഭാകരൻ (സൗദി) പ്രസന്നകുമാരി (വേളം) ഗിരിജ (ആറാം മൈൽ) സിന്ധു (കുറ്റ്യാട്ടൂർ).

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ വീട്ടിലെത്തിക്കും തുടർന്ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്  ശവസംസ്കാര ചടങ്ങുകൾ  നടക്കും.

Post a Comment

0Comments
Post a Comment (0)
To Top