നാറാത്ത് ഗ്രാമ പഞ്ചായത്ത് വാതിൽപ്പടി സേവനം ആരംഭിച്ചു

0


കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്ത്തല വാതിൽപ്പടി സേവനത്തിൻ്റെ ഉദ്ഘാടനം ബഹു: കണ്ണൂർ ജില്ലാ കളക്ടർ ശ്രീ:എസ് ചന്ദ്രശേഖരൻ IAS എഴാം വാർഡിലെ ഗുണഭോക്താവായ കോമത്ത് ഗോവിന്ദൻ്റെ വീട്ടിലെത്തി മരുന്നുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസി ഡണ്ട് കെ.ശ്യാമള സ്വാഗതം പറഞ്ഞുഅസിസ്റ്റന്റ് കളക്ടർ മുഹമ്മദ് ഷഫീഖ്, കാണി ചന്ദ്രൻ ,കെ.എൻ മുസ്തഫ, ഇന്ദിര എന്നിവർ പ്രസംഗിച്ചു.

ജില്ലയില്‍ അഴീക്കോട് മണ്ഡലത്തിലെ കണ്ണൂര്‍ കോര്‍പറേഷന്‍, അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകളിലാണ് വാതില്‍പ്പടി സേവനങ്ങള്‍ ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള മസ്റ്ററിംഗ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, സാമൂഹിക സുരക്ഷ പെന്‍ഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയ്ക്കുള്ള അപേക്ഷ തയ്യാറാക്കല്‍, അടിയന്തരാവശ്യത്തിനുള്ള മരുന്നുകള്‍ എത്തിച്ചുനല്‍കല്‍ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. നിലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന ഈ സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. ഈ രീതിയില്‍ സേവനം ആവശ്യമുള്ളവരുടെ പട്ടിക വാര്‍ഡ് തലത്തില്‍ തയ്യാറാക്കും. അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

Post a Comment

0Comments
Post a Comment (0)
To Top