അധ്യാപക ദിനത്തിൽ എം.എസ്.എഫ് പാറപ്പുറം ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം ...പള്ളേരി മാപ്പിള എൽപി സ്കൂൾ പ്രധാന അധ്യാപകനായി വിരമിച്ച പവിത്രൻ മാസ്റ്ററെയും പുല്ലൂപ്പി ഇബ്‌തിദാഉൽ ഇസലാം മദ്രസ്സാധ്യപകനായി ദീർഘകാലം സേവനം ചെയ്ത കെ പി മൂസാൻ മൗലവിയേയും വീട്ടിൽ ചെന്ന് ആദരിച്ചു. യൂത്ത് ലീഗ് മണ്ഡലം ജന സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി നിയാസ് കെവി, ശാഖ പ്രസിഡന്റ് മുനവ്വൽ സി എൻ, ജന: സെക്രട്ടറി തൻവീർ കെ പി, ട്രഷറർ ബിലാൽ ടി, ഭാരവാഹികളായ ശഫ്‌നാസ് സിപി, ഷാമിൽ, സിനാൻ കെ വി,ആദിൽ, സിനാൻ എവിസി സംബന്ധിച്ചു.