മാണിയൂർ:- കൂവച്ചിക്കുന്നിലെ കുറ്റ്യാങ്കണ്ടി പ്രകാശൻ ചികിൽസ സഹായ കമ്മറ്റി പിരിച്ചെടുത്ത തുക പ്രകാശന്റെ മരണത്തെ തുടർന്ന് കുടുംബത്തെ ഏൽപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി.റെജിയും മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷനും ചേർന്നാണ് തുക ഏൽപ്പിച്ചത്. വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, ചെയർമാൻ കെ.രാമചന്ദ്രൻ, കൺവീനർ കെ.വിനോദ് കുമാർ, ട്രഷറർ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി.ശിവദാസൻ എന്നിവർ പങ്കെടുത്തു.