ഉച്ചയ്ക്ക് പട്ടിണികിടക്കേണ്ട; കണ്ണൂരിലെത്തിയാൽ ഊണ് ഉറപ്പ്

0


കണ്ണൂർ : ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ സർക്കാർ ആസ്പത്രിയിൽ നടപ്പാക്കുന്നതുപോലെ കണ്ണൂർ നഗരത്തിലും സൗജന്യമായി ഉച്ചഭക്ഷണ വിതരണ പരിപാടി സ്ഥിരമായി നടപ്പാക്കുന്നു. സന്നദ്ധ സംഘടനയായ പീപ്പിൾസ് ലോ ഫൗണ്ടേഷൻ (പി.എൽ.എഫ്.) നേതൃത്വത്തിലാണ് ‘ഫീഡ് കണ്ണൂർ’ (ഫുഡ് എൻഷ്വേർഡ് എവരിഡെ ഫോർ ദി ഡിസർവ്ഡ്) എന്ന പദ്ധതിക്ക് രൂപംനൽകിയത്. കഴിഞ്ഞ ചിങ്ങം ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ കണ്ണൂർ സ്റ്റേഡിയം ബസ് സ്റ്റോപ്പ്‌ പരിസരത്ത് സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

കോഫി ഹൗസിൽനിന്ന് തയ്യാറാക്കുന്ന ഭക്ഷണമാണ് വിതരണംചെയ്യുന്നത്. ഇപ്പോൾ ശരാശരി 125 പേരാണ് ഒരുദിവസം ഭക്ഷണം കഴിക്കുന്നത്. പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ഇതിനോടകം നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഭക്ഷണം സ്പോൺസർചെയ്തിട്ടുണ്ടെന്ന് സി.പി.എം. ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി.ശശി പറഞ്ഞു. ഒക്ടോബർ രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ചേംബർ ഹാളിലാണ് ഉദ്ഘാടനച്ചടങ്.







Post a Comment

0Comments
Post a Comment (0)
To Top