തവളപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്തു താമസിക്കുന്ന പോസ്റ്റൽ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പി.കെ.സദാനന്ദന്റെ കൃഷിയിടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. വിവിധയിനം കുലച്ചതുൾ പ്പെടെയുള്ള വാഴകൾ,വിളവെടുക്കാനായ മരച്ചീനി, ചേമ്പ്, ചേന, മധുരക്കിഴങ്എന്നിവയുൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്. കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്. പന്നിശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും, കൃഷിനാശം സംഭവിച്ച കർഷകർക്കു നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ തയാറാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.