അഴീക്കോട്: അസമിൽ കുടിയിറക്കലിനെതിരെ പ്രതിഷേധിച്ചവരെ കൊലപ്പെടുത്തിയ ഭരണകൂട ഭീകരതക്കെതിരെ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലത്തിൽ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്തിൽ നടന്ന പ്രതിഷേധത്തിൽ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്‌ഘാടനം ചെയ്തു, എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്, എസ്.ഡി.പി.ഐ നാറാത്ത് പഞ്ചായത്ത് പ്രസിഡൻറ് തസ്ലീം കണ്ണാടിപ്പറമ്പ, സെക്രട്ടറി ഹനീഫ, റാഫി പി പി, മുനീർ കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാപ്പിനിശ്ശേരി ഹാജിറോഡിൽ നിന്ന് തുടങ്ങി ഹൈദ്രോസ് മദ്ജിദിന് സമീപം അവസാനിച്ച പരിപാടിക്ക് എസ്.ഡി.പി.ഐ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം കെ ഒ, സിക്രട്ടറി ജംഷി വൈസ് പ്രസിഡന്റ് ഹംസക്കുട്ടി തുടങ്ങിയവർ നേത്രിത്യം നൽകി... അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി മൂന്ന് നിരത്ത് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം സെക്രട്ടറി സുനീർ പൊയ്ത്തുംകടവ്,
പഞ്ചായത്ത് പ്രസിഡന്റ് റഹീം പൊയ്ത്തുംകടവ്, സെക്രട്ടറി നൗഫൽ കപ്പക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി... വളപട്ടണത്ത് മണ്ഡലം വൈസ് പ്രസിഡന്റ് ജൗഹർ വളപട്ടണം, അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം ലത്തീഫ് വളപട്ടണം, എസ്.ഡി.പി.ഐ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി ആശിഖ് തുടങ്ങിയവർ നേതൃത്വം നൽകി. ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പുതിയതെരുവിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് ഹാജി, എസ്.ഡി.പി.ഐ ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് നവാസ് ടികെ, സെക്രട്ടറി റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി. പള്ളിക്കുന്ന് സിറ്റി കമ്മിറ്റി ചാലാട് നടത്തിയ പ്രതിഷേധത്തിൽ പ്രസിഡന്റ് ലുഖ്മാൻ, സാജിദ് ടി എൽ, അൻസാരി, തുടങ്ങിയവർ നേതൃത്വം നൽകി. പുഴാതി സിറ്റി കമ്മിറ്റി കക്കാട് നടത്തിയ പ്രതിഷേധത്തിനു പ്രസിഡന്റ് ഫാറൂഖ് സെക്രട്ടറി സഫ്‌വാൻ തുടങ്ങിയവരും നേതൃത്വം നൽകി.