മൗലവിയുടെ നിര്യാണത്തില്‍ സര്‍വകക്ഷി അനുശോചിച്ചു

0


കണ്ണാടിപ്പറമ്പ്: മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ കണ്ണാടിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.വി അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കാണി കൃഷ്ണന്‍, ടി.പി കുഞ്ഞഹമ്മദ് മാസ്റ്റര്‍, പി രാമചന്ദ്രന്‍, പി ദാമോദരന്‍ മാസ്റ്റര്‍, ശ്രീധരന്‍, കെ.എന്‍ മുസ്തഫ, പി.പി സുബൈര്‍, സി കുഞ്ഞഹമ്മദ് ഹാജി, അക്‌സര്‍ നാറാത്ത്, കെ.കെ ഷിനാജ്, അഷ്‌കര്‍ കണ്ണാടിപ്പറമ്പ്, എം.വി ഹുസൈന്‍ പ്രസംഗിച്ചു.

Post a Comment

0Comments
Post a Comment (0)
To Top