ഉപ്പുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം; കെ വി സുമേഷ് എംഎല്‍എയ്ക്ക് എസ്.ഡി.പി.ഐ. നിവേദനം നല്‍കി

0

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാലങ്ങളായി അനുഭവിക്കുന്ന ഉപ്പുവെള്ള പ്രശ്്‌നത്തിനു പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് ഭാരവാഹികള്‍ കെ വി സുമേഷ് എംഎല്‍എയ്ക്ക് നിവേദനം നല്‍കി. 'എംഎല്‍എ ഇന്‍ പഞ്ചായത്തി'ന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്‌കൂളില്‍ നടന്ന നാറാത്ത് പഞ്ചായത്ത് തല അദാലത്തിലാണ് നിവേദനം നല്‍കിയത്. കാട്ടാമ്പള്ളി ഷട്ടര്‍ തുറക്കുന്നതിനാല്‍ നാറാത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളായ വള്ളുവന്‍കടവ്, പുല്ലൂപ്പി, നിടുവാട്ട് കാക്കത്തുരുത്തി തുടങ്ങിയ ഭാഗങ്ങളില്‍ കാലങ്ങളായി ഉപ്പുവെള്ള പ്രശ്‌നം രൂക്ഷമാണ്. ഇതുകാരണം കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയും വാട്ടര്‍ ടാങ്ക്, പൈപ്പ് തുടങ്ങിയവ ഇടയ്ക്കിടെ മാറ്റേണ്ടിവരുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുകയാണ്. ജനങ്ങളുടെ അടിയന്തര പ്രശ്‌നമാണെന്നു കണക്കിലെടുത്ത് ശാശ്വത പരിഹാരം കാണണമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എസ്.ഡി.പി.ഐ. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ പി തസ്‌നീമുദ്ദീന്‍, സെക്രട്ടറി എം ടി ഹനീഫ, നാറാത്ത് ബ്രാഞ്ച് സെക്രട്ടറി ശംസുദ്ദീന്‍ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0Comments
Post a Comment (0)
To Top