പരിയാരം:- പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു. മെഡി. കോളജ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ. പയ്യന്നൂർ സ്വദേശി അബ്‌ദുൽ അസീസാണ് (75) ആത്മഹത്യ ചെയ്തത്. ശ്വാസകോശ അർബുദത്തിന് ചികിത്സയിലായിരുന്നു.
കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നാണ് താഴേക്ക്ചാടി ആത്മഹത്യ ചെയ്തത്. പയ്യന്നൂർ വെള്ളൂർ പാലത്തറ സ്വദേശി മൂപ്പൻറ കത്ത് അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.703 വാർഡിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെ കൂടെയുണ്ടായിരുന്നയാൾ ബാത്ത് റൂമിൽ പോയപ്പോഴായിരുന്നു ആത്മഹത്യ. കരൾരോഗം ബാധിച്ച് തലശേരിയിൽ നടത്തിയ പരിശോധനയിൽ കാൻസർ സൂചന ലഭിച്ചിരുന്നു. ഇതിനിടയിലാണ് 25 ന് കോവിഡ് ബാധിച്ചത്. താൻ മരിക്കുമെന്ന് അസീസ് പറഞ്ഞിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദലി. മരുമകൻ: അബ്ദുറഹിം (ത്യക്കരിപ്പൂർ)