രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപ, ഡീസലിന് 94.58 രൂപ എന്നിങ്ങനെയാണ് നിലവിലെ വില.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇന്നലെ ഡീസല്‍ ലിറ്ററിന് 27 പൈസയാണ് കൂട്ടിയത്. ഞായറാഴ്ച 26 പൈസയും ഇന്നലെ 27 പൈസയും വര്‍ധിപ്പിച്ചിരുന്നു.